ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതി..നാല് ഐഎസ് ഭീകരര്‍ പിടിയില്‍…
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും നാല് ഐഎസ് ഭീകരർ അറസ്റ്റിൽ. ശ്രീലങ്കന്‍ സ്വദേശികളായ നാലുപേരാണ് അറസ്റ്റിലായത്.ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് എത്തിയ ഭീകരരെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് ആണ് പിടികൂടിയത്. പ്രധാനമായും ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഹമ്മദാബാദിലെത്തിയ ഭീകരസംഘം പാകിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നതിനിടെയാണ് എടിഎസിന്റെ പിടിയിലാകുന്നത്. ഇവരില്‍ നിന്നും ഏതാനും പാകിസ്ഥാന്‍ നിര്‍മ്മിത ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.