എട്ട് കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ…
വർക്കല: ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന എട്ട് കിലോയോളം വരുന്ന കഞ്ചാവ് എക്സൈസ് പിടികൂടി. ചെമ്മരുതി സ്വദേശികളായ അനി, രാജേന്ദ്രൻ, ജനതാമുക്ക് സ്വദേശി സതീഷ് എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. രാജേന്ദ്രൻ ആന്ധ്രയിൽ പോയി കഞ്ചാവ് വാങ്ങിയ ശേഷം ട്രെയിനിൽ മടങ്ങിയെത്തി. രാജേന്ദ്രനെ കൂട്ടിക്കൊണ്ടുപോകുന്നതിനായി അനിയും സതീഷും സ്റ്റേഷനിൽ എത്തിയപ്പോഴാണ് എക്സൈസ് പിടികൂടിയത്.