വർക്കല റെയിൽവേ സ്റ്റേഷനിൽ മോഷണം..എവിറ്റിഎം ജീവനക്കാരൻ്റ ബാഗ് മോഷണം പോയി…
വർക്കല: വർക്കല റയിൽവേ സ്റ്റേഷനകത്ത് പ്രവർത്തിക്കുന്ന എവിറ്റി എം ജീവനക്കാരൻ്റ ബാഗ് മോഷണം പോയി. ബാഗിൽ 12000 രൂപ ഉണ്ടായിരുന്നതായി ജീവനക്കാരൻ ശ്രീകുമാർ പറഞ്ഞു. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഈ സമയം നല്ല തിരക്കുണ്ടായിരുന്നതായും അപ്പോഴായിരിക്കാം മോഷണം നടന്നതെന്നും ശ്രീകുമാർ പറഞ്ഞു. തിരക്ക് ഒഴിഞ്ഞ ശേഷം വെൻഡിംഗ് മെഷീൻറ സമീപം വച്ചിരുന്ന ബാഗ് നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.ഇതിന് സമീപം 40 വയസ് പ്രായം തോന്നുന്ന ഒരാൾ ടിക്കറ്റ് എടുക്കാതെ ചുറ്റി തിരിയുന്നുണ്ടായിരുന്നു.എന്താണ് ഇവിടെ നല്കുന്നത് എന്ന് ചോദിച്ചപ്പോൾ ഒരാളിനെതിരക്കിനില്ക്കുകയാണ് എന്ന് മറുപടിയാണ് അയ്യാളിൽ നിന്നും ലഭിച്ചത് എന്നും ശ്രീകുമാർ പറഞ്ഞു . ഇത് സംബന്ധിച്ച് റെയിൽവേ പോലീസിലും വർക്കല സ്റ്റേഷനിലും പരാതി നല്ക നല്കിയിട്ടുണ്ട്.