ഇസ്രയേലിൻ്റെയും അമേരിക്കയുടെയും കണ്ണിലെ കരട്..ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു…

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു.ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം വന്നത്.അപകടം നടന്നത് ഇന്നലെയാണെങ്കിലും 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താനായാത്.

ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേ​നി​യു​ടെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവാണ് കൊല്ലപ്പെട്ട ഇബ്രാഹിം റെയ്‌സി.സ​യ്യി​ദ്​ ഇ​ബ്രാ​ഹിം റെയ്സി​ അ​ൽ സാ​ദ​ത്തി എ​ന്നാ​ണ്​ പൂ​ർ​ണ​നാ​മ​ധേ​യം. അ​തു​ ചു​രു​ക്കി​യാ​ണ്​ ‘റെയ്സി’ ആ​യ​ത്. ‘റെയ്സി​’ എ​ന്നാ​ൽ ത​ല​വ​ൻ എന്നാണ് അര്‍ത്ഥം.ഇസ്രയേലിൻ്റെയും ഇറാനെ എതിർക്കുന്ന പാശ്ചാത്യശക്തികകളുടെയും കണ്ണിലെ കരടാണ് ഇബ്രാഹീം റെയ്സി. ഇറാന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ്​ അയത്തൊള്ള ഖൊമേ​നി​യുടെ വി​ശ്വ​സ്തൻ എ​ന്ന​താ​ണ്​ റെയ്സിയുടെ സുപ്രധാന രാ​ഷ്​​ട്രീ​യ മൂല​ധ​നം. അയത്തൊള്ള ഖൊമേ​നി​യു​ടെ പി​ൻ​ഗാ​മി എ​ന്നു​വ​രെ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അതേസമയം ‘തീ​വ്ര​യാ​ഥാ​സ്ഥി​തി​ക​ൻ’ എന്നാണ് പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ള്‍ റെയ്സിക്ക് നല്‍കിയിരിക്കുന്ന വി​ശേ​ഷ​ണം.

Related Articles

Back to top button