ഭാര്യവീട് കാറിടിച്ച് കയറ്റി തകർത്തു..യുവാവിനെതിരെ കേസ്…

കണ്ണൂരിൽ ഭാര്യവീട് കാറിടിച്ച് കയറ്റി തകർത്തതിനെ തുടർന്ന് ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ഇരിക്കൂറിലെ കെ.ആർ. സാജിദിന്റെ പേരിലാണ് മയ്യിൽ പൊലീസ് കേസെടുത്തത്. കുറ്റിയാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം കാഞ്ഞിരച്ചാലിലാണ് സംഭവം നടന്നത്.സാജിദ് ഒരു കേസിൽ അകപ്പെട്ട് ജയിലിൽ ആയതോടെ ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു.തുടർന്ന്
ഇന്നലെ സാജിദ് ഇവർ താമസിച്ചിരുന്ന വീട്ടിലെത്തുകയും ആക്രമണം നടത്തുകയുമായിരുന്നു.

പ്രതി വീടിന് പിറകിലെ ഇരുമ്പ് ഗ്രിൽ തകർത്ത് അടുക്കളയിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു.സാജിദ് തുടർന്ന് റംസീനയുടെ മാതാവ് സി.പി. അസ്മയെ മർദിക്കുകയും വീടിന്റെ ജനാലകളും അലമാരകളും കമ്പിപ്പാര ഉപയോഗിച്ച് തകർക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

Related Articles

Back to top button