പെരുമ്പാവൂര്‍ വധക്കേസ്..പ്രതിയുടെ വധശിക്ഷ..അനുമതി തേടിയുള്ള സർക്കാർ അപേക്ഷയില്‍ വിധി ഇന്ന്…
പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും.ശിക്ഷാവിധി ഒഴിവാക്കി വെറുതെവിടണം എന്ന അമീറുല്‍ ഇസ്ലാമിന്റെ ആവശ്യത്തിലും ഹൈക്കോടതി വിധി പറയും. മധ്യവേനലവധിക്കാലത്തിന് ശേഷം ഇന്ന് മുതല്‍ ഹൈക്കോടതി പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ആദ്യം പ്രസ്താവിക്കുന്നത് ജിഷയുടെ വധക്കേസ് അപ്പീലിലെ വിധിയാണ്.
ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസുമാരായ പി ജി അജിത് കുമാര്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രസ്താവം.