ചില്ലറ ചോദിച്ച് കടയിലെത്തി യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏല്‍പിച്ചു… കാരണം….


തിരുവനന്തപുരം: കാട്ടാക്കട മണ്ഡപത്തിൻ കടവില്‍ വൈകീട്ടാണ് സംഭവം. ഇവിടെ പ്രദേശവാസി ആയ സ്ത്രീ നടത്തുന്ന സ്ഥാപനത്തിൽ ഇയാള്‍ എത്തുകയും ചില്ലറ തരുമോ എന്ന് ചോദിച്ച് സ്ഥാപനത്തിനുള്ളിലേക്ക് കയറുകയും ചെയ്തു.  കടയ്ക്കകത്തേക്ക്  യുവാവ് കയറിയതോടെ  മാല പൊട്ടിക്കാനുള്ള  ശ്രമമാണെന്നാണ് കടയിലുണ്ടായിരുന്ന സ്ത്രീ ആദ്യം കരുതിയത്.

പിന്നോട്ട് മാറാൻ തുടങ്ങിയ സ്ത്രീയെ ഇയാൾ കടന്നുപിടിക്കുകയും ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തുകയുമായിരുന്നു.  സ്ത്രീ വല്ലാതെ ബഹളം വയ്ക്കുകയും കുതറിമാറുകയും ചെയ്തതോടെ പ്രതി ഒന്നും സംഭവിക്കാത്തത് പോലെ ഇറങ്ങിനടന്നു. സമനില വീണ്ടെടുത്ത്  പുറത്തിറങ്ങിയ സ്ത്രീ സമീപത്തുണ്ടായിരുന്നവരോടെല്ലാം കാര്യം പറഞ്ഞു. തുടര്‍ന്ന് അടുത്തുള്ള സ്ഥാപനങ്ങളിലുള്ളവരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ മഫ്ടി  പൊലിസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി കാട്ടാക്കട സ്റ്റേഷനിലെത്തിച്ചു.

കടയുടമയായ സ്ത്രീയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു. മലയിൻകീഴ് ഇരട്ട കലൂങ്ക് സ്വദേശി അഖിലിനെയാണ് പിടികൂടിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യവും ലഭ്യമായിട്ടുണ്ട്. 

Related Articles

Back to top button