റാന്നിയിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു..അയൽവാസി പിടിയിൽ….
പത്തനംതിട്ട റാന്നിയിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു.പ്രതിയായ അയൽവാസി പിടിയിൽ. അയൽവാസി തോമസ് മാത്യുവാണ് പിടിയിലായത്. പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ് തീയിട്ടത്.മുൻപ് ഇവർ താമസിച്ചിരുന്ന വീടാണിത്. ഇവർ അടുത്തിടെ പുതിയ വീടുവച്ച് താമസം മാറിയിരുന്നു.അയൽവാസിയുമായി നേരത്തെ സിവിൽ കേസ് തർക്കമുണ്ടായിരുന്നു. ഇതാവാം തർക്കത്തിനും വീടിന് തീയിടാനും കാരണം എന്നാണ് പോലീസ് നിഗമനം.