കോലഞ്ചേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു….
എറണാകുളം കോലഞ്ചേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.കോലഞ്ചേരി സ്വദേശിനി ലീലയാണ് കൊല്ലപ്പെട്ടത്.ഭർത്താവ് ജോസഫാണ് ലീലയെ വെട്ടിയത്.കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.പ്രതി പുത്തൻകുരിശ് പോലീസിൽ നേരിട്ട് കീഴടങ്ങി. ഇന്ന് വൈകീട്ട് 7 നാണ് സംഭവം.
തന്‍റെ സ്വത്തുക്കൾ ഭാര്യയും മക്കളും തട്ടിയെടുക്കാൻ ശ്രമിച്ചതിന്‍റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് മൊഴി.ഭാര്യയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ച ഇല്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പ്രതി സ്റ്റേഷനിൽ ഹാജരായ ശേഷം പൊലീസ് അറിയിച്ചപ്പോഴാണ് നാട്ടുകാർ പോലും സംഭവമറിയുന്നത്.