കോട്ടൂർ കനാൽ കുളത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു….

കൊട്ടാരക്കരയില്‍ കോട്ടൂർ കനാൽ കുളത്തിൽ രണ്ട് പേര്‍ മുങ്ങിമരിച്ചു.സദാനന്ദപുരം സ്വദേശി ആകാശ് (22), വെട്ടിക്കവല സ്വദേശി ശ്രീജിത്ത്‌ (22) എന്നിവരാണ് മരിച്ചത്.കൊട്ടാരക്കര സദാനന്ദപുരത്ത് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.കനാൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മുങ്ങല്‍ വിദഗ്ധരും പൊലീസും എത്തിയാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.

Related Articles

Back to top button