അപകട സ്ഥലത്ത് നിന്നും ലഭിക്കുന്ന വാർത്തകൾ ആശങ്കാജനകം..പ്രസിഡന്റിനു വേണ്ടി പ്രാർത്ഥിക്കാൻ നിർദ്ദേശം….
അപകടത്തിൽപെട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ ഇനിയും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല .രക്ഷാസംഘം സംഭവസ്ഥലത്തെക്ക് എത്തിയിട്ടുണ്ടെങ്കിലും കനത്ത മഴയും മൂടൽമഞ്ഞും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.ഇതേസമയം തന്നെ അപകടസ്ഥലത്ത് നിന്നും ലഭിക്കുന്ന വാർത്തകൾ ആശങ്കാജനകമാണ്.രാജ്യത്തിൻറെ പല ഭാഗങ്ങളിലും പ്രസിഡന്റിന് വേണ്ടി പ്രേത്യക പ്രാർത്ഥനകൾ നടത്താൻ നിർദേശം.
അപകടവിവരം ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ സമയം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. പ്രസിഡന്റിനു പുറമെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മതി എന്നിവരും ഹെലികോപ്റ്ററിൽ ഉണ്ട്.