ഹെലികോപ്റ്റര്‍ അപകടം..ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി സ്ഥിരീകരണം…
ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്.. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം.ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനും ഹെലികോപ്റ്ററില്‍ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട്.മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ തിരിച്ചിറക്കിയെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു.
ഹെലികോപ്റ്ററുമായി ആശയ വിനിമയം സാധ്യമാകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.രക്ഷാപ്രവർത്തകർ അപകട സ്ഥലത്ത് എത്തുന്നതേയുള്ളൂ. പ്രദേശത്തെ മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.. കിഴക്കന്‍ അസര്‍ബൈജാനില്‍ ക്വിസ്-ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ പോകവെ ആയിരുന്നു അപകടം.



