അടുത്ത 50 കോടിയിലേക്ക് പൃഥ്വിരാജിന്റെ ‘ഗുരുവായൂരമ്പല നടയിൽ’….

സീൻ മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്ക് മറ്റൊരു ഹിറ്റ് കൂടി ലഭിച്ചിരിക്കുകയാണ്. പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിച്ചെത്തിയ ​ഗുരുവായൂരമ്പല നടയിൽ ആണ് ആ ചിത്രം. മൂന്ന് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. വീണ്ടും തിയറ്ററുകളിൽ ചിരിപടർത്തിയ ഈ ചിത്രത്തിന് മികച്ച പബ്ലിസിറ്റി അടക്കം ലഭിക്കുകയാണ്. ഈ അവസരത്തിൽ ചിത്രം ആകെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളും പുറത്തുവരികയാണ്.

പ്രമുഖ എന്റർടെയ്ൻമെന്റ് വെബ്സൈറ്റായ സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം മൂന്ന് ദിവസം കൊണ്ട് 30 കോടിയാണ് ​ഗുരുവായൂരമ്പല നടയിൽ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവർസീസ്‍ കളക്ഷൻ. 14.45 കോടി ഇന്ത്യയിൽ നിന്നും ചിത്രം നേടി. കേരളത്തിൽ നിന്നും അഞ്ച് കോടിയിലേറെ ചിത്രം നേടിയതെന്നും ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു.

ആടുജീവിതം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റേതായി റിലീസ് ചെയ്ത സിനിമയാണ് ​ഗുരുവായൂരമ്പല നടയിൽ. അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Related Articles

Back to top button