റഹീം മോചനം….ബ്ലഡ് മണി ഏത് സമയവും നൽകാൻ തയ്യാറെന്ന് ഇന്ത്യൻ എംബസി….

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുറഹീമിന്‍റെ മോചനത്തിനായുള്ള ദിയ ധനം (ബ്ലഡ്​ മണി) ഏത് സമയവും നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ എംബസി റിയാദ്​ ഗവർണറേറ്റിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റഹീം നിയമസഹായ സമിതി അംഗങ്ങളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പണം എങ്ങനെ കുടുംബത്തിന് കൈമാറണം എന്നത്‌ സംബന്ധിച്ച മാർഗനിർദേശം നൽകണമെന്ന് ഗവർണറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button