പാല നഗരസഭയിലെ കാണാതായ എയർപോട് പൊലീസിന് ലഭിച്ചു..എത്തിച്ചത് ആരെന്ന് വെളിപ്പെടുത്താനാകില്ല…
പാല നഗരസഭയിലെ കാണാതായ എയർപോട് പൊലീസിന് ലഭിച്ചു. എന്നാൽ സ്വകാര്യതമാനിച്ച് ആരാണ് എയർപോഡ് കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കിയില്ല.എയർപോഡ് പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്കു കൈമാറിയിട്ടുണ്ട്.നമ്പർ പരിശോധിച്ച് കേരള കോൺഗ്രസ് (എം) നഗരസഭ കൗൺസിലർ ജോസ് ചീരാംകുഴിയുടെ കാണാതായ എയർപോഡാണോ ഇതെന്ന് ഉറപ്പ് വരുത്തും.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരാംകുഴിയുടെ എയര്‍പോഡ് കൗൺസിൽ ഹാളിൽ വെച്ച് മോഷണം പോയത്. എയർപോഡ് മോഷ്ടിച്ചത് ഒപ്പമുള്ള സിപിഐഎം കൌൺസിലർ ബിനു പിളിക്കകണ്ടമാണെന്ന ആരോപണം വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു.പിന്നാലെ ബിനുവിന്റെ വീട്ടിൽ എയർപോഡ് ലൊക്കേഷൻ കാണിച്ചതിന്റെ തെളിവുകളും പുറത്തുവന്നു. ഇതോടെ കേസ് പൊലീസിന് മുന്നിലേക്ക് എത്തുകയായിരുന്നു.
എയർപോഡ് ലഭിച്ച ഒരാൾ പൊലീസിന് കഴിഞ്ഞ ദിവസം ഇത് കൈമാറുകയായിരുന്നു. എന്നാൽ ഇതാരാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ സിപിഐഎം കൌൺസിലർ വീണ്ടും വെട്ടിലായിരിക്കുകയാണ്. സിപിഐഎം കൗൺസിലർ ബിനു തന്നെയാണ് എയർപോഡ് കാണാതായതിന് പിന്നിലെന്നാണ് കേരള കോൺഗ്രസ് എം കൗൺസിലർമാർ പറയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണ വിവരങ്ങൾ പൊലീസ് പുറത്ത് വിടണമെന്നും ആവശ്യപ്പെടുന്നുണ്ട്