ബിജെപി ഓഫിസിലേക്ക് മാർച്ച് തുടങ്ങി എഎപി..ഡൽഹിയിൽ 144…
ബിജെപി ആസ്ഥാനത്തേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി നടത്തുന്ന പ്രതിഷേധ മാർച്ച് തുടങ്ങി. മാർച്ചിൽ പാർട്ടി മന്ത്രിമാരും പങ്കെടുക്കും.പാർട്ടിയെ തകർക്കാൻ ഓപ്പറേഷൻ ചൂലിന് ബിജെപി ശ്രമം നടത്തുകയാണെന്നും ഒരു കേജ്‍രിവാളിനെ അറസ്റ്റ് ചെയ്താൽ നൂറ് കെജ്രിവാളുമാർ ജന്മമെടുക്കുമെന്നും അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു.
അതേസമയം, ബിജെപി ആസ്ഥാനത്തേക്കുള്ള പ്രതിഷേധ മാര്‍ച്ച് തടയാനാണ് പൊലീസ് നീക്കം. പ്രതിഷേധ പരിപാടിക്കുശേഷം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനായി വാഹനങ്ങളും സ്ഥലത്തെത്തി.മാർച്ചിന് മുന്നോടിയായി ഡൽഹിയിൽ 144 പ്രഖ്യാപിച്ചു. ഐടിഒയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചു. ആം ആദ്മി പാർട്ടിയുടെ ആസ്ഥാനത്തിനു മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.കൂടാതെ ബിജെപി ആസ്ഥാനത്തും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.