ശാരീരിക പീഡനം സഹിക്കാൻ വയ്യ..ഭർത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച യുവതി അറസ്റ്റിൽ…
അമിത മദ്യപാനവും ശാരീരിക പീഡനവും സഹിക്കാനാവാതെ ഭർത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച യുവതി പിടിയിൽ.സംഭവത്തിൽ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.അസമിലെ ജോർഹട്ട് ജില്ലയിലാണ് സംഭവം.പ്രഹ്ലാദ് സോറൻ എന്നയാളാണ് കൊല്ലപ്പെട്ടത്. തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു പ്രഹ്ലാദ്. ജോർഹട്ടിലെ മരിയാനി ഏരിയയിലെ മുർമുരിയ ടീ എസ്റ്റേറ്റിലാണ് കൊലപാതകം നടന്നത്.ഇവരുടെ വീടിന് സമീപം എന്തോ കത്തുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പാതി കത്തിയ സോറന്റെ മൃതദേഹം കണ്ടെടുത്തത്.
ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഭർത്താവ് മദ്യപിച്ച് എല്ലാ ദിവസവും തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും മകനെ രക്ഷിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കൊല്ലേണ്ടി വന്നതെന്നും യുവതിപോലീസിനോട് പറഞ്ഞു. യുവതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.