ഭീകരാക്രമണം..മുൻ ബിജെപി സർപഞ്ചിനെ ഭീകരർ വെടിവെച്ച് കൊന്നു….

നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മുകശ്മീരിൽ മുൻ സർപഞ്ചിനെ ഭീകരർ വെടിവച്ച് കൊന്നു. ഷോപിയാൻ ജില്ലയിലെ ഹുർപുരയിൽ ഇന്നലെയാണ് സംഭവം . മുൻ സാർപഞ്ച് ഐജാസ് അഹമ്മദ് ഷെയ്ഖാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് അനന്ത് നാ​ഗിൽ രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾക്കും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. അനന്ത് നാ​ഗ് രജൗരി മണ്ഡലത്തിൽ നാളെയാണ് വോട്ടെടുപ്പ്.

ജമ്മുകശ്മീരിലെ ആക്രമണത്തിൽ പ്രതികരണവുമായി നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള രം​ഗത്തെത്തി. ജമ്മുകശ്മീരില്‍ ഇപ്പോഴും ഭീകരവാദം ഉണ്ടെന്ന് വ്യക്തമെന്ന് ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. കൊല്ലപ്പെട്ടത് ഏത് പാര്‍ട്ടിക്കാരനാണെങ്കിലും അപലപനീയമാണെന്നും ആരാണ് ആക്രമണത്തിന് പിന്നില്ലെന്നത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button