കാട്ടാക്കടയിൽ തീപിടിത്തം…ഒരു കട പൂർണമായും കത്തിനശിച്ചു….
കാട്ടാക്കട: ഇന്ന് പുലർച്ചെ കാട്ടാക്കടയിൽ വൻ തീപിടിത്തം. ഒരു കട പൂർണമായി കത്തി നശിച്ചു. കോടികളുടെ നഷ്ടം. കാട്ടാക്കട ജംഗ്ഷനിൽ നിന്ന് ബിഎസ്എൻഎൽ റോഡിൽ മൂർത്തി എന്നയാളുടെ പൂജാ സാധനങ്ങളുടെ ഹോൾ സെയിൽ കടയായ മഹാലക്ഷ്മി ഏജൻസിയിലാണ് തീപിടിത്തമുണ്ടായത്. ചെങ്കൽചൂള, നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ കടക്കിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാവാം തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.