മാവേലിക്കരയിലെ സാമ്പത്തിക തട്ടിപ്പ് – പ്രതികളില്‍ ഒരാൾ കൂടി പിടിയിൽ

മാവേലിക്കര- മാവേലിക്കരയിലുള്ള മറ്റൊരു ബാങ്കിൽ പണയം വെച്ചിരിക്കുന്ന സ്വര്‍ണ്ണം എടുത്ത് കൊണ്ടു വന്ന് പണയം വെക്കാനാണെന്നു പറ‍ഞ്ഞു വിശ്വസിപ്പിച്ചു ചെങ്ങന്നൂര്‍ ഐ.ടി.ഐ ജംഗ്ഷനു സമീപമുള്ള മണിമുറ്റത്ത് നിധി ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനത്തിലെ മാനേജരെ കബളിപ്പിച്ച്  3 ലക്ഷം രൂപ വാങ്ങിക്കൊണ്ടു പോയ ശേഷം സ്വര്‍ണ്ണം എത്തിച്ചു നല്‍കാതെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ 6-ാം പ്രതിയായ ആലപ്പുഴ പടിഞ്ഞാറ് ബസാര്‍ അരയംപറമ്പ് വീട്ടില്‍ താമസിക്കുന്ന ഹനീഷ് ഹക്കീം(37) ആണ്  പിടിയിലായത്.  ആറ് പ്രതികളുള്ള തട്ടിപ്പു സംഘത്തിലെ 4 പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. അടുത്ത പ്രതി ഉടൻ പിടിയിലാകും എന്നു ചെങ്ങന്നൂർ സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു. ചെങ്ങന്നൂർ ഇന്‍സ്പെക്ടര്‍ ദേവരാജന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ അസീസ്, സിപിഒ മാരായ രതീഷ്, ഹസ്സന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button