ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു…

ക്നാനായ സുറിയാനി സഭ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്ത് കോടതി.ക്നാനായ സമുദായ അംഗങ്ങളായ രണ്ട് വ്യക്തികൾ നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതി രണ്ടിന്റെയാണ് ഉത്തരവ്.കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത് വെള്ളിയാഴ്ചയാണ് അന്തോക്യ പാത്രിയാര്‍ക്കീസ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതിനെതിരെ ക്നാനായ സമുദായ അംഗങ്ങളായ രണ്ട് വ്യക്തികൾ നൽകിയ കേസിലാണ് കോടതി വിധി.സമുദായ മെത്രാപ്പൊലീത്തയുടെ ചുമതലകളെ പാത്രിയർക്കീസ് ബാവായോ സഹായ മെത്രാപ്പൊലീത്തമാരോ മറ്റാരെങ്കിലുമോ തടസ്സപ്പെടുത്താൻ പാടില്ലെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. കേസ് വീണ്ടും 25ന് പരിഗണിക്കും.

Related Articles

Back to top button