ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു…പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്ന് ടി.ജി.നന്ദകുമാർ….
ആലപ്പുഴ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു.
ദല്ലാൾ ടി.ജി.നന്ദകുമാർ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി. ശനിയാഴ്ച വൈകിട്ട് 4.30 ഓടെ സ്റ്റേഷനിൽ എത്തിയ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. ശോഭാ സുരേന്ദ്രൻ്റെ വ്യക്തി ജീവിതത്തെ കുറിച്ച് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ നന്ദകുമാർ പറഞ്ഞു.എൻ.ഡി.എ ആലപ്പുഴ പാർലമെൻ്റ് സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഡി.ജി.പിക്കു നൽകിയ പരാതി പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു പരാതി.കഴിഞ്ഞ 9 ന് സ്റ്റേഷനിൽ ഹാജരാകാൻ നന്ദകുമാറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. കേരളത്തിൽ ഇല്ലെന്ന മറുപടി നൽകിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം 5 ഓടെ തിരുവനന്തപുരത്തേക്ക് മടങ്ങി.