വാട്ടർ അതോറിറ്റി അർഹരായ എല്ലാ ബിപിഎൽ അപേക്ഷകർക്കും സൗജന്യ കുടിവെള്ളം നൽകും….

തിരുവനന്തപുരം : ബിപിഎൽ വിഭാ​ഗത്തിലുള്ള ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യ കുടിവെള്ളത്തിനായി ലഭിച്ച ഒൻപതര ലക്ഷത്തോളം അപേക്ഷകളിൽ, സാങ്കേതിക കാരണങ്ങളാൽ ആനുകൂല്യം നൽകാൻ കഴിയാതിരുന്ന രണ്ടുലക്ഷത്തോളം അപേക്ഷകൾ
വീണ്ടും പരി​ഗണിക്കാൻ വാട്ടർ അതോറിറ്റി തീരുമാനിച്ചു. ഇത്തവണ സിവിൽ സപ്ലെസ് ഡേറ്റാ ബേസിൽ റേഷൻ കാർഡ് വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ആദ്യ പരിശോധനയിൽ നിരാകരിച്ചതും പേരുവ്യത്യാസമുള്ളതുമായ 196000 അപേക്ഷകൾ പുനഃപരിശോധിച്ച ശേഷം തിരുത്തലുകൾക്ക് വീണ്ടും അവസരം നൽകി, അർഹതയുണ്ടെങ്കിൽ ആനുകൂല്യം നൽകും. ഈ അപേക്ഷകൾ വീണ്ടും സമർപ്പിക്കാൻ സെക്ഷൻ ഓഫിസുകൾക്ക് മേയ് 20 മുതൽ ബിപിഎൽ അപേക്ഷ പോർട്ടൽ തുറന്നു നൽകും. ഇതിനായി ഉപഭോക്താക്കൾ വീണ്ടും ഓഫിസുകളിലെത്തേണ്ടതില്ല. ബിപിഎൽ ആനുകൂല്യത്തിന് അർഹരായ എല്ലാ ഉപഭോക്താക്കളുടെയും ഈ വർഷത്തെ ബിൽ തുക ഒഴിവാക്കി നൽകുമെന്നും വാ‌ട്ടർ അതോറിറ്റി അറിയിച്ചു.

Related Articles

Back to top button