മുൻ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ കയറി ബന്ധുവായ യുവാവിന്റെ പരാക്രമം..സർവ്വതും തല്ലി തകർത്തു…
കൊരട്ടിയില്‍ വീട്ടില്‍ കയറി യുവാവിന്റെ അക്രമം.മുന്‍ പഞ്ചായത്തംഗം സിന്ധു ജയരാജിന്റെ വീടിനുനേരെയാണ് ബന്ധുവായ യുവാവിന്റെ ആക്രമണം നടന്നത്.മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ യുവാവ് വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തു.സംഭവത്തിൽ കൊരട്ടി കോനൂര്‍ പാറക്കൂട്ടം പള്ളിപറമ്പില്‍ അശ്വിനെ (21) പോലീസ് അറസ്റ്റ് ചെയ്തു.
മയക്കുമരുന്നിന് അടിമയായ പ്രതി പ്രദേശത്തെ സ്ഥിരം ശല്യക്കാരനാണെന്നും പറയുന്നു. അക്രമത്തിന് കാരണം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.