മാതൃകാ അധ്യാപകനുമായിരുന്ന തിരുമല സുശീലൻ സാറിനെ സ്മരിക്കാൻ നാടൊരുമിക്കുന്നു….

തിരുവനന്തപുരം: നാടിനുവേണ്ടി ജീവിച്ച, സഹജീവികളുടെ സങ്കടങ്ങൾ തൻ്റേതുകൂടിയാക്കി മാറ്റിയ മനുഷ്യസ്നേഹി. നന്മയുടെ വഴിയിലൂടെ സഞ്ചരിച്ച ആ ആൾരൂപത്തെ നാട്ടുകാർ ആദരവോടെ, തെല്ലഭിമാനത്തോടെ വിളിച്ചു, സുശീലൻ സർ..നാളെ മുൻ നഗരസഭ കൗൺസിലറും മാതൃകാ അധ്യാപകനുമായിരുന്ന തിരുമല എസ്.സുശീലൻ നായരുടെ നാലാം ചരമവാർഷികം.

സുശീലൻ നായർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അനുസ്മരണ സദസ് നാളെ വൈകിട്ട് 3ന് തിരുമല കാർത്തിക ആഡിറ്റോറിയത്തിൽ നടക്കും. അദ്ദേഹത്തിൻ്റെ ശിഷ്യർ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങി നാടൊന്നടങ്കം ഒത്തുകൂടും….. തിരുമലയുടെ വികസന മുന്നേറ്റത്തിന് നാന്ദികുറിച്ച തങ്ങളുടെ പ്രിയനേതാവിനെ സ്മരിക്കാൻ ‘സുകൃതം, സുശീലം – 2024’ എന്ന അനുസ്മരണ സദസിൽ. സുശീലൻ നായർ പടുത്തുയർത്തിയ പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സാറിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും.

ഫൗണ്ടേഷൻ പ്രസിഡൻ്റ് ആനന്ദ് കണ്ണശ ചടങ്ങിൽ അധ്യക്ഷനാവും. സുശീലൻ നായരുടെ പത്നി റ്റി. വസന്തകുമാരി ഭദ്രദീപം തെളിക്കും. മുൻ മന്ത്രി എം.വി ജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ എംപി എൻ. പീതാംബരകുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തും. കൗൺസിലർമാരായ പി.അശോക് കുമാർ, തിരുമല അനിൽ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ആർ.സജി, വിവിധ രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കൾ സംസാരിക്കും. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും.

Related Articles

Back to top button