ദ്രാവിഡിന് പകരക്കാരൻ..ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീർ…

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീറിനെ ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോർട്ട്.ബിസിസിഐയുടെ പ്രഥമപരിഗണന ഗൗതം ഗംഭീറിനാണ്. രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീറിനെ ബിസിസിഐ പരി​ഗണിക്കുന്നത്. ഐ.പി.എല്ലിന് ശേഷമാകും അന്തിമ തീരുമാനം. നിലവിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ ടീമിനൊപ്പമാണ് ഗംഭീർ.

27വരെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ത്യ ടി20 ലോകകപ്പിൽ കിരീടം നേടിയാലും പരിശീലക സ്ഥാനത്ത് തുടരാൻ ആഗ്രഹമില്ലെന്ന് രാഹുൽ ദ്രാവിഡ് ബിസിസിഐയെ അറിയിച്ചിരുന്നു.മുൻ ഓസ്ട്രേലിയിൻ നായകൻ റിക്കി പോണ്ടിംഗ്, ന്യൂസിലൻഡ് നായകനും ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകനുമായ സ്റ്റീഫൻ ഫ്ലെമിംഗ് എന്നിവരെയും ബിസിസിഐ കോച്ചാവാൻ സമീപിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Related Articles

Back to top button