ചികിത്സാ പിഴവിനെ തുടർന്ന് ആലപ്പുഴ സ്വദേശിനി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ അന്വേഷണ സംഘം ആശുപത്രിയിലെത്തി…..
ആലപ്പുഴ : പുന്നപ്ര സ്വദേശിനി ഉമൈബ മരിച്ചത് ചികിത്സാ പിഴവ് കാരണമാണെന്ന ബന്ധുക്കളുടെ പരാതിയിൽ ഡി.എം.ഇയും ഡോക്ടർമാരുടെ അന്വേഷണ സംഘവും അന്വേഷണം ആരംഭിച്ചു.
ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (ഡി.എം.ഇ) ഡോ.തോമസ് മാത്യുവിൻ്റെ നേതൃത്വത്തിലാണ്
അന്വഷണം ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ 11 ഓടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ഡി.എം.ഇ കോളേജ് പ്രിൻസിപ്പൽ ഡോ.മറിയം വർക്കി, ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൾ സലാം, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.സുരേഷ് രാഘവൻ എന്നിവരിൽ നിന്നും നേരിട്ട് മൊഴി എടുത്തു. ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ അന്വേഷണ സംഘത്തിലെ ഡോക്ടർമാരും അന്വേഷണം ആരംഭിച്ചു.