ചില മണ്ഡലം പ്രസിഡന്‍റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി..ഒരാളെയും വെറുതെ വിടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍…
ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. ബൂത്ത് കമ്മിറ്റികൾക്ക് നൽകാനേൽപ്പിച്ച പണമാണ് മണ്ഡലം പ്രസിഡൻ്റുമാർ മുക്കയതെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ്റെ ആരോപണം. പണം തട്ടിയവരെ അറിയാം. ആരെയും വെറുതെ വിടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റിന് ആവശ്യമുള്ള പൈസ കൊടുത്തിട്ടുണ്ട്, ബ്ലോക്ക് പ്രസിഡന്റിന് ആവശ്യമുള്ള പൈസ കൊടുത്തു, യുഡിഎഫിന് ആവശ്യത്തിനുള്ള പൈസ കൊടുത്തു. ബൂത്തില്‍ കൊടുത്ത പൈസ ബൂത്ത് കമ്മിറ്റിക്ക് ചെലവഴിക്കാനുള്ളതാണ്. അതൊന്നും എടുത്തുമാറ്റാന്‍ ആരെയും സമ്മതിക്കില്ല. ഇതു ചെയ്ത ആളുകളെയെല്ലാം തനിക്ക് അറിയാമെന്നും അവർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.