കുടുംബശ്രീക്ക് ഇന്ന് 26 വയസ്
തിരുവനന്തപുരം: സ്ത്രീ മുന്നേറ്റത്തിന്റെയും ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെയും ചാലകശക്തിയായ കുടുംബശ്രീക്ക് ഇന്ന് 26 വയസ്സ്.1998-ല്‍ ഇ കെ നായനാര്‍ സര്‍ക്കാരാണ് തദ്ദേശ ഭരണവകുപ്പിന് കീഴില്‍ കുടുംബശ്രീ ആരംഭിക്കുന്നത്. 1998 മെയ് 17 ന് മലപ്പുറത്തായിരുന്നു ഉദ്ഘാടനം. രാജ്യത്തെ തന്നെ ആദ്യ പദ്ധതി ആയതിനാല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയ് ആണ് കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. അയല്‍ക്കൂട്ടങ്ങള്‍, എഡിഎസ്, സിഡിഎസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. സ്ത്രീശാക്തീകരണത്തില്‍ ഊന്നിയ സാമ്പത്തിക സാമൂഹ്യ ശാക്തീകരണത്തിലൂടെയുള്ള ദാരിദ്ര്യ നിര്‍മാര്‍ജനമാണ് കുടുംബശ്രീയുടെ ലക്ഷ്യം.