വൃദ്ധയുടെ മാല പൊട്ടിച്ച് കടന്ന് കളഞ്ഞ് യുവാക്കൾ..പിന്തുടർന്നവരുടെ നേരെ മുളക്പൊടിയെറിഞ്ഞു…
പാലക്കാട് കുഴൽമന്ദത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് യുവാക്കൾ കടന്ന് കളഞ്ഞു .പ്രതികളെ പിന്തുടർന്നയാളിന് മേൽ മുളകുപൊടി വിതറിയാണ് പ്രതികൾ രക്ഷപ്പെ കുഴൽമന്നം കൂത്തനൂർ സ്വദേശി അമ്മിണിയമ്മയുടെ(79) മൂന്നു പവൻ വരുന്ന മാലയാണ് കവർന്നത്. റോഡരിയിൽ നിൽക്കുമ്പോഴാണ് സംഭവം. ട്ടത്. ബൈക്കിൽ എത്തിയ രണ്ട് യുവാക്കളിൽ ഒരാൾ ഇറങ്ങി വന്നു മാല പൊട്ടിക്കുകയായിരുന്നു. വയോധികയെ തള്ളിയിട്ടാണ് യുവാക്കൾ മാലയുമായി കടന്നത്.കുഴൽമന്നം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.