കൊവാക്സിനും പാർശ്വഫലങ്ങളുണ്ടെന്ന് കണ്ടെത്തൽ…
കൊവീഷീല്‍ഡിന് പുറമെ ഇന്ത്യന്‍ കമ്പനി നിർമിച്ച കൊവാക്സിന് സ്വീകരിച്ചവരിലും പാര്‍ശ്വഫലങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത്. കൗമാരക്കാരികളിലും അലര്‍ജിയുടെ പ്രശ്നങ്ങളുള്ളവര്‍ക്കും കൊവാക്സിന് പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ശ്വാസകോശ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളാണ് കൗമാരക്കാരിലുണ്ടായത്. നാഡീസംബന്ധ രോഗങ്ങള്‍, ആര്‍ത്തവ പ്രശ്നങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയവ മുതിര്‍ന്നവരിലുമുണ്ടായി. ചിലര്‍ക്ക് സ്ട്രോക്ക്, സ്ത്രീകളില്‍ ടൈഫോയിഡ് തുടങ്ങിയ അസുഖങ്ങളും പാര്‍ശ്വഫലമായി ബാധിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.