വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലെ അനാസ്ഥ പതിവ്…അമ്മയെ കൊന്നതെന്ന് മരിച്ച ഉബൈമയുടെ മകൻ…

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഗുരുതര ആരോപണവുമായി മരിച്ച പുന്നപ്ര സ്വദേശിയുടെ മകൻ. പനി ബാധിച്ച് മരിച്ച ഉമൈബയുടെ മകൻ നിയാസ് .അതേസമയം സംഭവത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉമ്മയെ കൊന്നതാണെന്നാണ് നിയാസ് ആരോപിക്കുന്നത്. ആശുപത്രിയില്‍ നിന്ന് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ചും നിയാസ് തുറന്നടിച്ചു.

എംആര്‍ഐ എടുക്കാൻ എംഎല്‍എ വിളിച്ചുപറയേണ്ടി വന്നു, ഐസിയുവിലേക്ക് മാറ്റാൻ സൂപ്രണ്ട് വന്ന് ബഹളം വയ്ക്കേണ്ടി വന്നു, ജൂനിയര്‍ ഡോക്ടര്‍മാരാണ് എല്ലാം കൈകാര്യം ചെയ്തത്, വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലെ അനാസ്ഥ പതിവെന്നും നിയാസ്. വണ്ടാനത്ത് മികച്ച ചികിത്സ കിട്ടിയിരുന്നെങ്കില്‍ ഉമൈബയ്ക്ക് മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെ രാത്രിയോടെ ഉമൈബയുടെ മൃതദേഹവുമായി വണ്ടാനത്ത് മെഡി. കോളേജിന് മുമ്പില്‍ ഇവര്‍ പ്രതിഷേധവും നടത്തിയിരുന്നു. നൂറിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

Related Articles

Back to top button