തകഴി പുരസ്ക്കാരം – മൃദുൽ വി.എമ്മിന്.


അമ്പലപ്പുഴ: തകഴി പുരസ്കാരത്തിന് മൃദുൽ വി.എം അർഹനായി. കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് മീങ്ങോത്ത് സ്വദേശിയാണ് മൃദുൽ. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ ബി.എസ്.സി പ്ലാന്റ് സയൻസിൽ ബിരുദം, പി. കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിൽ മോളികുലാർ ബയോളജിയിൽ ബിരുദാനന്തര ബിരുദം.
അമ്മദൈവം, നീലനഖം, മരിച്ച വീട്ടിലെ മൂന്നുപേർ, എ. ഡി, കുളെ, തുടങ്ങിയ കഥകൾ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊൽക്കത്ത കൈരളി തുഞ്ചൻ സ്മാരക കഥാ പുരസ്‌കാരം, സി വി ശ്രീരാമൻ കഥാ പുരസ്‌കാരം, എൻ പ്രദീപൻ സ്മാരക ജനകലാ കഥാ പുരസ്‌കാരം, യു. പി ജയരാജ്‌ കഥാ പുരസ്‌കാരം, വി. പി മനോഹരൻ സ്മാരക കഥാ പുരസ്‌കാരം, കേസരി കഥാ പുരസ്‌കാരം,  തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഹ്രസ്വചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. കാണി എന്ന ഹ്രസ്വചിത്രം, കേരള ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. മറ്റ് ഫെസ്റ്റിവലുകളിൽ തിരക്കഥ, മികച്ച ചിത്രം, സംവിധാനം തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Related Articles

Back to top button