പോക്സോ കേസ് പ്രതിയ്ക്ക് 13 വര്‍ഷം കഠിന തടവും 35000രൂപ പിഴയും വിധിച്ചു…
പാറശ്ശാല:പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് നെയ്യാറ്റിന്‍കര അതിവേഗ കോടതി (പോക്സോ 1)ജഡ്ജ് കെ വിദ്യാധരന് 13 വര്‍ഷം കഠിന തടവും 35000/ രൂപ പിഴയും വിധിച്ചു. 2014 – 2015 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നരുവാമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുഴിവിളാകം വലിയ തുറ നിന്നും പള്ളിച്ചല്‍ പാറൂർകുഴി കളത്തരികിൽ വീട്ടില്‍ താമസിക്കുന്ന ഷമീര്‍(47) നെയാണ് ശിക്ഷിച്ചത്. പ്രോസീക്യൂഷന് 16 സാക്ഷികളെയും 19 രേഖകളും ഹാജരാക്കി. സ്പെഷ്യല്‍ പബ്ലിക് പ്രോ സിക്യൂട്ടര്‍ വെള്ളറട കെ എസ് സന്തോഷ് കുമാര്‍ കോടതിയിൽ ഹാജരായി.