തലസ്ഥാനത്തെ നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം..പാസ്റ്റർക്ക് വെട്ടേറ്റു..യുവതിക്ക് നടുറോഡിൽ മർദ്ദനം…
വെള്ളറട അമ്പൂരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം.അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡിൽ മർദിച്ചു.രക്ഷിക്കാനായി എത്തിയ ഭർത്താവിനും മർദ്ദനമേറ്റു .ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ മറിച്ചിടുകയും ചെയ്തു. പണം അപഹരിച്ചതായും നാട്ടുകാർ പറഞ്ഞു.
ഇന്നലെ രാത്രി ഒന്‍പത് മണിമുതല്‍ 12 മണി വരെയുള്ള സമയം ഗുണ്ടകള്‍ റോഡില്‍ അഴിഞ്ഞാടി എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിലൂടെ പോകുന്നവരെയാണ് ഇവര്‍ ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. പാസ്റ്റര്‍ അടക്കമുള്ളവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പൊലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി നടപടി സ്വീകരിക്കാതിരുന്നതില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്.