26 വര്‍ഷമായി കാണാതായിരുന്ന യുവാവിനെ അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി….

26 വര്‍ഷമായി കാണാതായിരുന്ന യുവാവിനെ അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി . 19ാം വയസിൽ കാണാതായ ഒമര്‍ ബി എന്ന യുവാവിനെയാണ് വർഷങ്ങൾക്ക് ശേഷം അയൽവാസിയുടെ വീട്ടിൽ നിന്നും കണ്ടെത്തുന്നത് .അയൽവീട്ടിൽ തടവിലായിരുന്നു ഒമർ ഇത്രയും നാൾ.അള്‍ജീരിയയിലാണ് സംഭവം. 1998 നടന്ന അള്‍ജീരിയന്‍ സിവില്‍ യുദ്ധത്തിനിടയില്‍ ഒമര്‍ കൊല്ലപ്പെട്ടതായിരിക്കാം അല്ലെങ്കില്‍ തട്ടിക്കൊണ്ടുപോയതാകാം എന്നാണ് കുടുംബം വിശ്വസിച്ചിരുന്നത്. എന്നാല്‍ തൊട്ടടുത്തുള്ള വീട്ടില്‍ ഇത്രയും കാലം തടവിലാക്കപ്പെട്ടിരിക്കുകയാണെന്ന് ആരും കരുതിയില്ല.

ഇപ്പോള്‍ 45 വയസായി ഒമറിന്. ഒമറിനെ തടവിലാക്കിയിരുന്നയാളുടെ സഹോദരന്‍ സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ഒമറിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്. വൈക്കോല്‍ കൂനകള്‍ക്കിടയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്.സംഭവത്തിൽ 61 കാരൻ അറസ്റ്റിലായിട്ടുണ്ട് .ഇയാള്‍ തന്നെയെതോ മാന്ത്രിക വലയത്തിലാക്കിയതിനാലാണ് ഒന്നുറക്കെ നിലവിളിക്കാന്‍ പോലും സാധിക്കാതെ പോയതെന്നാണ് രക്ഷപ്പെട്ട ശേഷം ഒമര്‍ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒമറിന് എല്ലാതരത്തിലുള്ള മെഡിക്കല്‍, മാനസിക പരിചരണം ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button