നരേന്ദ്ര മോദിക്ക് സ്വന്തമായി വീടോ കാറോ ഭൂമിയോ ഇല്ല കൈവശമുള്ളത് 52,000 രൂപ….

ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് വാരണസി ജില്ലാ കളക്‌ട്രേറ്റിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത് . ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും മൂന്നാം തവണയും മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യിലുള്ളത് 52,000 രൂപ മാത്രം. 3.02 കോടി രൂപയുടെ ജംഗമവസ്തുക്കളും 52,920 രൂപ പണമായി കൈവശമുണ്ടെന്നും സ്വന്തമായി സ്ഥലമോ വീടോ കാറോ ഇല്ലെന്നും അദ്ദേഹം നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
2018-19 സാമ്പത്തിക വർഷത്തിൽ 11 ലക്ഷമായിരുന്ന മോദിയുടെ വരുമാനം 2022-23 ൽ 23.5 ലക്ഷമായി മാറിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നികുതി വരുമാനം ഇരട്ടിയായെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രധാനമന്ത്രിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ രണ്ട് അക്കൗണ്ടുകളുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗർ ശാഖയിൽ 73,304 രൂപയും എസ്ബിഐയുടെ വാരാണസി ശാഖയിൽ 7,000 രൂപ മാത്രമാണുള്ളത്. പ്രധാനമന്ത്രിക്ക് എസ്ബിഐയിൽ 2,85,60,338 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. പ്രധാനമന്ത്രിയുടെ പക്കൽ 2,67,750 രൂപ വിലമതിക്കുന്ന നാല് സ്വർണ്ണ മോതിരങ്ങളും ഉണ്ട്.

Related Articles

Back to top button