സൈബർ അറ്റാക്കുകൾ കാരണമാണ് ബിഗ്‌ബോസ്സ് താരം ജാസ്മിൻ്റെ വിവാഹം മുടങ്ങിയതെന്ന് ​ഗബ്രി….

ബി​ഗ് ബോസ് സീസൺ ആറിലെ ശ്രദ്ധേയരായ മത്സരാർത്ഥികൾ ആയിരുന്നു ജാസ്മിനും ​ഗബ്രിയും. എന്നാൽ അടുത്തിടെ ​ഗബ്രിയ്ക്ക് ഷോയിൽ നിന്നും പുറത്തു പോകേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ​ഗബ്രി. ജാസ്മിനുമായുള്ള വിവാഹം വേണ്ടെന്ന് വച്ചതായി നേരത്തെ അഫ്സല്‍ അമീര്‍ അറിയിച്ചിരുന്നു. ഇതിനെ കുറിച്ചാണ് ​ഗബ്രി പറയുന്നത്.

“ജാസ്മിനുമായി എനിക്ക് പ്രണയമില്ലായിരുന്നു. ഇമോഷൻസ് ഉണ്ടായിരുന്നു. അതുപക്ഷേ സൗഹൃദം എന്നതല്ല. അതിനും മേലെയാണ്. ജാസ്മിൻ ഒരിക്കലും കമ്മിറ്റ‍ഡ് ആണെന്ന കാര്യം എന്നോട് പറഞ്ഞിരുന്നില്ല. റിലേഷൻഷിപ്പ് ആണെന്നും പറഞ്ഞിട്ടില്ല. കല്യാണം പറഞ്ഞ് ഉറപ്പ് വച്ചുവെന്നാണ് എന്നോട് പറഞ്ഞത്. വേണമെങ്കിൽ കമ്മിറ്റഡ് ആയതെന്ന് പറയാം. അങ്ങനെ ഒരാളെ കിസ് ചെയ്യുന്നത് തെറ്റാണോ. നിങ്ങൾ സുഹൃത്തുക്കളെ ഇതുവരെ കിസ് ചെയ്തിട്ടില്ലേ. ഞാൻ അത് ചെയ്തിട്ടുണ്ട്. എനിക്ക് അത് തെറ്റല്ല. ഉമ്മ കൊടുക്കുന്നതും നൂറ് ശതമാനം തെറ്റല്ല”, എന്നാണ് ​ഗബ്രി പറയുന്നത്.

Related Articles

Back to top button