ഉറങ്ങിക്കിടക്കുന്ന മകനെ നോക്കുന്ന വിചിത്ര രൂപം പങ്കുവച്ച് അച്ഛന്‍….
മരണാനന്തരം ആത്മാക്കള്‍ ഭൂമിയില്‍ അലഞ്ഞ് നടക്കുമെന്നൊരു വിശ്വാസം നിരവധി രാജ്യങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. ഇത്തരം ആത്മാക്കളെ ഉച്ഛാടനം ചെയ്യുന്നതിനായി എല്ലാ മതങ്ങളിലും വിവിധതരം വിശ്വാസങ്ങളും നിലനില്‍ക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള ശാസ്ത്രീയ പിന്തുണ ഇല്ലാഎന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം നല്ലൊരു വിഭാഗം മനുഷ്യരും ഇന്നും ഇത്തരം കാര്യങ്ങളില്‍ തങ്ങളുടെതായ വിശ്വാസം വച്ച് പുലര്‍ത്തുന്നു. ഇതിനിടെയാണ് മിഷിഗണില്‍ സ്വദേശിയായ ജോൺ കിപ്‌കെയുടെ 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ വിചിത്രമായ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ചിത്രം വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ജോൺ കിപ്‌കെയുടെ ഇളയമകൻ തറയിൽ ഉറങ്ങുമ്പോൾ അവന്‍റെ മേൽ ഒരു പ്രേത രൂപം ചുറ്റിക്കറങ്ങുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. അതേസമയം ജോണിന്‍റെ അച്ഛന്‍ അതായത് കുട്ടിയുടെ മുത്തച്ഛന്‍ മരിച്ചിട്ട് ഒരു മാസം മാത്രമേ ആയിട്ടൊള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ അടുത്തെത്തിയത് മരിച്ച് പോയ മുത്തച്ഛനാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. അടുത്തിടെ മാറ്റി വച്ച സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നു. പകരം നിശ്ചിത ഇടവേളകളില്‍ സ്നാപ്പ്ഷോട്ടുകൾ മാത്രം എടുക്കുന്ന അഞ്ച് സിസിടിവികളില്‍ ഒന്നില്‍ മാത്രമായിരുന്നു ഇത്തരത്തില്‍ പ്രേതത്തെ കണ്ടെത്തിയത്.