സിഗരറ്റും വലിച്ച് അച്ഛൻ പുറകിൽ..വണ്ടിയോടിച്ചത് 13 കാരൻ..എട്ടിന്റെ പണി….
13 വയസുള്ള മകനെ കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച് പിന്നിൽ യാത്ര ചെയ്ത സംഭവത്തിൽ പിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു.സംഭവത്തിൽ ഒന്നും അറിയാത്ത വാഹന ഉടമയ്ക്കും പണികിട്ടിയിരിക്കുകയാണ് .വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കി. 25,000 രൂപ പിഴയും ഈടാക്കും. കേസ് തുടർ നടപടികൾക്കായി കോടതിയിൽ സമർപ്പിച്ചു.
മഞ്ചേരി- അരീക്കോട് റോഡിൽ പുല്ലൂരിൽ നിന്നു കിടങ്ങഴിയിലേക്ക് പോകുന്ന ഭാഗത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.മകൻ വാഹനമോടിക്കുന്നതും പിതാവ് സിഗരറ്റു വലിച്ച് പിറകിൽ ഇരിക്കുന്നതും ഇതുവഴി പോയ ആരോ വീഡിയോയിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ഇതു വൈറലായതിനു പിന്നാലെയാണ് നടപടി.കുട്ടിയുടെ പിതാവ് രണ്ട് മാസം മുൻപ് തൃശൂരിൽ നിന്നു വാങ്ങിയ സ്കൂട്ടറാണിതെന്നും ഓണർഷിപ്പ് മാറ്റിയിട്ടില്ലെന്നും തെളിഞ്ഞു. ഇതോടെ വാഹന ഉടമയ്ക്കെതിരെയും കേസെടുത്തു.