മന്ത്രി കെ എന്‍ ബാലഗോപാല്‍ ആശുപത്രിയില്‍….
ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സയ്ക്കായാണ് മന്ത്രിയെ ആശുപത്രിയിലെത്തിച്ചത്.ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.മന്ത്രിയ്ക്ക് ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ.