ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു

ബിഹാർ മുൻ ഉപ മുഖ്യമന്ത്രി‌യും ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദി അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു. ഭാര്യ കോട്ടയം സ്വദേശിയായ ജെസ്സി ജോർജ്. ബിഹാറിൽ ബിജെപിയുടെ മുൻനിര നേതാവായിരുന്നു.

ഇത്തവണ ലോക്സഭാ തെരഞ്ഞെ‌ടുപ്പിൽ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും രോഗബാധിതനായതോടെ വിട്ടുനിന്നു. രാജ്യസഭാ കാലാവധി അവസാനിച്ചതിനുശേഷം വീണ്ടും ടിക്കറ്റ് നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ലോക്സഭാ സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു സൂചന. എന്നാൽ, രോ​ഗം മൂർച്ഛിച്ചതോടെ വിട്ടുനിന്നു. നാലു സഭകളിലും അംഗമെന്ന അപൂർവ നേട്ടത്തിന് ഉടമയാണ് സുശീൽ മോദി. 2005–2013 കാലത്തും 2017–2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി.

Related Articles

Back to top button