മഞ്ഞപ്പിത്തം എറണാകുളത്ത് 2 പഞ്ചായത്തുകളിൽ അതീവ ജാഗ്രത…രണ്ട് പേര്‍ മരിച്ചു..180 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു…

കൊച്ചി: എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തിൽ നിന്നാണ് ഇവിടെ ആളുകൾക്ക് മഞ്ഞപ്പിത്തം ബാധിച്ചത്. രണ്ട് പഞ്ചായത്തുകളിലായി രണ്ടു പേർ ഇതിനകം മഞ്ഞപിത്തം ബാധിച്ച് മരിച്ചിട്ടുണ്ട്. അമ്പതോളം പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

ഇതിൽ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുടേയും വിദ്യാർത്ഥികളുടേയും സഹായത്തോടെ ബോധവത്ക്കരണം ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button