കായംകുളത്ത് വീണ്ടും കാറിൽ അഭ്യാസപ്രകടനം..ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും….
ആലപ്പുഴ: കായംകുളത്ത് റോഡില്‍ വീണ്ടും കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം.കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു .ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ ഡോര്‍ വിൻഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടകരമായ യാത്ര നടത്തിയത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഓച്ചിറ സ്വദേശിനിയുടേതാണ് കാർ.കാർ ഓടിച്ചിരുന്ന മർഫീൻെറ ലൈസൻസ് റദ്ദാക്കും. അപകട യാത്ര സ്ഥിരം പ്രവണതയായി മാറുന്നതിനാൽ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.കഴിഞ്ഞയാഴ്ചയും കായംകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് തല പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയിരുന്നു.