പുതുവൈപ്പ് ബീച്ചിലെ അപകടം..ചികിത്സയിലായിരുന്ന രണ്ടുപേരും മരിച്ചു…
കൊച്ചി പുതുവൈപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ 3 അംഗ സംഘത്തിലെ രണ്ട് പേർ കൂടി മരിച്ചു.കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19 ),ആൽവിൻ (19 ) എന്നിവരാണ് മരിച്ചത് .ഇവരുടെ സുഹൃത്തായ കതൃക്കടവ് സ്വദേശി അഭിഷേക് (22) ഇന്നലെ മരിച്ചിരുന്നു .ബീച്ചിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം.