നിമിഷപ്രിയയുടെ മോചനം..ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും..ചര്‍ച്ചയ്ക്ക് മുന്‍പ് അടക്കണ്ടത് 35 ലക്ഷം….

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ ഉടൻ ആരംഭിക്കും.ഇന്ത്യന്‍ എംബസി നിയോഗിച്ച യെമനിലെ അഭിഭാഷകന്റെ നേതൃത്വത്തിലാകും ചര്‍ച്ചകൾ നടക്കുക .പ്രാരംഭ ചര്‍ച്ചയ്ക്ക് മുന്‍പ് 35 ലക്ഷം രൂപ യെമന്‍ സര്‍ക്കാരില്‍ അടയ്ക്കണം.തുക യെമന്‍ ഭരണകൂടത്തിന് നല്‍കിയാല്‍ പ്രാരംഭ ചര്‍ച്ചയ്ക്ക് അനുമതി ലഭിക്കും.

ഇതിനായി പണം സമാഹരിക്കാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.ചർച്ചക്ക് ശേഷം യെമന്‍ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവുമായി ദയാധനത്തിലുള്ള ചര്‍ച്ച നടത്താം.

Related Articles

Back to top button