മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ..പ്രതിഷേധിച്ച് കോൺഗ്രസ്….
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടറിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ .ബിഹാറിലെ സമസ്തിപൂരിൽ വച്ചാണ് പരിശോധന നടത്തിയത്.പരിശോധനക്കെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയാണെന്ന് കോൺഗ്രസ് ആരോപിച്ചു.പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് പറഞ്ഞു.
അതേസമയം ബിഹാറിലെ കോൺഗ്രസ് വക്താവ് രാജേഷ് റാത്തോർ സംഭവത്തെ രൂക്ഷമായി വിമർശിച്ചു.എൻ.ഡി.എ നേതാക്കളുടെ ഹെലികോപ്ടറുകളിലും ഇത്തരത്തിൽ പരിശോധന നടത്തുന്നുണ്ടോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം. അത്തരം വിവരങ്ങൾ പരസ്യമാക്കണം. അല്ലാത്തപക്ഷം അത് പ്രതിപക്ഷ നേതാക്കളെ തടയാൻ ലക്ഷ്യമിടുന്നുവെന്നും എൻ.ഡി.എ നേതാക്കളെ സ്വതന്ത്രമായി പോകാൻ അനുവദിക്കുന്നുവെന്നുമുള്ള രീതിയിൽ വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.