വീണ്ടും മരണം..മഞ്ഞപ്പിത്തം ബാധിച്ച് 14 കാരൻ മരിച്ചു..നാളെ അടിയന്തര യോഗം…
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാളികാവ് ചോക്കോട് സ്വദേശിയായ 14 കാരന് ജിഗിനാണ് മരിച്ചത്. ജില്ലയില്‍ ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി സക്കീര്‍ രാവിലെ മരിച്ചിരുന്നു. ജില്ലയില്‍ രോഗം വ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാളെ അടിയന്തര യോഗം ചേരും.
കഴിഞ്ഞ ഒരുമാസമായി ജിഗിൻ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ ഒമ്പതു പേരടങ്ങുന്ന കുടുംബത്തിലെ ആറുപേര്‍ക്കും രോഗം ബാധിച്ചിരുന്നു.