മിന്നല്‍ പ്രളയം..തകർന്ന് തരിപ്പണമായി അഫ്ഗാനിസ്ഥാൻ..മരണം 200 കടന്നു….
അഫ്ഗാനിസ്ഥാനിലുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ മരണം 200 കടന്നു.രാജ്യത്തിന്റെ വടക്കന്‍ മേഖലയിലാണ് വെള്ളപ്പൊക്കമുണ്ടായത്.പ്രളയത്തിൽ ആയിരത്തോളം വീടുകളും തകർന്നിട്ടുണ്ട്. പലയിടത്തും കൃഷിഭൂമി പാടേ ഒഴുകിപ്പോയി. മരണസംഖ്യയും നാശനഷ്ടവും ഇനിയും കൂടാനാണ് സാധ്യത.അഞ്ച് ജില്ലകളെയാണ് പ്രളയം വിഴുങ്ങിയിരിക്കുന്നതെന്ന് താലിബാന്‍ അധികൃതര്‍ പറയുന്നു. ഇനി കൊടുങ്കാറ്റുകള്‍ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.
വീടുകളിലൂടെ പ്രളയജലം കുത്തിയൊഴുകുന്നതും ഗ്രാമങ്ങള്‍ പ്രളയജലത്തില്‍ മുങ്ങിക്കിടക്കുന്നതുമായി ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനും മൃതദേഹങ്ങള്‍ കണ്ടെടുക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. വ്യോമസേന ബഗ്ലാനില്‍ ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ആളുകളെ സൈനിക ആശുപത്രികളിലേയ്ക്ക് മാറ്റിയതായും താലിബാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.