മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം…

മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. പോത്തുകല്‍ കോടാലിപൊയിൽ സ്വദേശി സക്കീര്‍ ആണ് മരിച്ചത്.മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ജില്ലയില്‍ ഈ മാസം മഞ്ഞപ്പിത്തം ബാധിച്ചുണ്ടായ രണ്ടാമത്തെ മരണമാണ് സക്കീറിന്റേത്. ഈ വർഷം ഇതുവരെ ഏഴുപേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ മരിച്ചത്.

Related Articles

Back to top button